ഇരിങ്ങാലക്കുട : അംഗീകാരങ്ങൾ വാരിക്കൂട്ടിയ തടവ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളുടെ പ്രദർശനം ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിൽ. മാസ് മൂവീസിൽ പ്രദർശനങ്ങൾക്കും ചർച്ചകൾക്കും ശേഷം നടന്ന ചടങ്ങിൽ തടവിൻ്റെ സംവിധായകൻ ഫാസിൽ റസാഖിനെ സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടത്തും ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകനും ക്രൈസ്റ്റ് കോളേജ് പൂർവ വിദ്യാർത്ഥിയുമായ ഫാസിൽ മുഹമ്മദിനെ കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിലും ആദരിച്ചു.

അഡ്വ ആശ ഉണ്ണിത്താൻ, പി കെ കിട്ടൻമാസ്റ്റർ, കെ ഹസ്സൻ കോയ, അഡ്വ പി കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് ഓർമ്മ ഹാളിൽ റഷ്യൻ ഡോക്യുമെൻ്ററിയായ ഇൻ്റർസെപ്റ്റഡ് പ്രദർശിപ്പിച്ചു.
ചലച്ചിത്രമേളയുടെ എട്ടാം ദിവസമായ മാർച്ച് 15 ന് മാസ് മൂവീസിൽ രാവിലെ 10 ന് സംഘർഷഘടന, 12 ന് അരിക് എന്നീ ചിത്രങ്ങളും വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ പാലസ്തീനിയൻ ഡോക്യുമെൻ്ററിയായ ഫ്രം ഗ്രൗണ്ട് സീറോ- ദി അൺടോൾഡ് സ്റ്റോറീസ് ഫ്രം ഗാസയും പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive