ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഈ വർഷത്തെ സരോജിനി പത്മനാഭൻ മെമ്മോറിയൽ സ്കോളർഷിപ്പ് പരീക്ഷ മാർച്ച് 30ന് നടത്തും. ഈ വർഷം 4, 7,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാം. മറ്റ് സ്കൂളുകളിലെ കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ അവസരമുണ്ട്.
സ്കോളർഷിപ്പിനോടൊപ്പം സമ്മാനവും കുട്ടികൾക്ക് നേടാം. ഒന്നാം റാങ്ക് ലഭിക്കുന്ന കുട്ടിക്ക് 3000 രൂപയും രണ്ടാം റാങ്ക് ലഭിക്കുന്ന കുട്ടിക്ക് 2000 രൂപയും മൂന്നാം റാങ്ക് ലഭിക്കുന്ന കുട്ടിക്ക് ആയിരം രൂപയും സമ്മാനമായി ലഭിക്കും. ഒന്നാം റാങ്ക് ലഭിക്കുന്ന കുട്ടിക്ക് 100 ശതമാനം സ്കോളർഷിപ്പും രണ്ടാം റാങ്ക് നേടുന്ന അഞ്ച് കുട്ടികൾക്ക് 50 ശതമാനം സ്കോളർഷിപ്പും . മൂന്നാം റാങ്ക് നേടുന്ന അഞ്ചു കുട്ടികൾക്ക് 25 ശതമാനം സ്കോളർഷിപ്പും ലഭിക്കും.
മാനസികശേഷി, അഭിരുചി,ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരീക്ഷാസിലബസ് ഉൾപ്പെടുത്തിയിരിക്കുന്നത് . രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. താഴെ കാണുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക. : 9645799622 താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. CLICK TO REGISTER
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive