ഇരിങ്ങാലക്കുട : ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി നടത്തിയ അഖിലകേരള ലേഖനമൽസരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി എ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥിനി കെ സേതുലക്ഷ്മി ഒന്നാം സ്ഥാനവും തൃശ്ശൂർ പുറനാട്ടുകര സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിനി എൻജലിൻ കെ ജെൽസൻ രണ്ടാം സ്ഥാനവും കാലിക്കറ്റ് സർവകലാശാല മലയാള – കേരള പഠന വിഭാഗം വിദ്യാർഥി കെ ടി പ്രവീൺ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് മണപ്പുറം ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും മാർച്ച് 16 ന് നടക്കുന്ന ഫെസ്റ്റിവലിൻ്റെ സമാപന ചടങ്ങിൽ സമ്മാനിക്കും. ‘ ഹിംസയും മാനവികതയും സിനിമകളിൽ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മൽസരത്തിൽ മികവ് പുലർത്തിയ എഴ് വിദ്യാർഥികൾക്ക് സ്പെഷ്യൽ ജൂറി അവാർഡുകളും നൽകും. തിരക്കഥാകൃത്ത് പി കെ ഭരതൻ മാസ്റ്റർ, തൃശ്ശൂർ ഡയറ്റ് ലക്ചറർ സനോജ് എം ആർ ,എഴുത്തുകാരൻ രാധാക്യഷ്ണൻ വെട്ടത്ത് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive