“ഗോപിനാഥം – ഓർമകളിലേയ്ക്കൊരു തിരനോക്ക്” ജൂലൈ 26 ന്

ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ മുഖ്യ വേഷം അധ്യാപകനും ആയിരുന്ന കലാനിലയം ഗോപിനാഥൻ വിടപറഞ്ഞിട്ട് രണ്ടുവർഷം പിന്നിടുന്ന അവസരത്തിൽ അദ്ദേഹത്തിൻ്റെ സ്മരണയിൽ ശിഷ്യർ ഒത്തുചേർന്ന് “ഗോപിനാഥം – ഓർമകളിലേയ്ക്കൊരു തിരനോക്ക്” എന്ന പരിപാടി സംഘടിപ്പിക്കുന്നു.

ഉണ്ണായിവാരിയർ സ്മാരക കലാനിലയം, ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അനുസ്മരണം ജൂലൈ 26, ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മാണി മുതൽ കലാനിലയത്തിൽ അരങ്ങേറും.



കഥകളിയിലെ എല്ലാതരം വേഷങ്ങളും ഉജ്ജ്വലമായി അവതരിപ്പിച്ചിരുന്ന കലാനിലയം ഗോപിനാഥൻ കലാനിലയം കളരിക്ക് പുറത്തും നിരവധി ശിഷ്യരെ വാർത്തെടുത്തിരുന്നു. 55-ാം വയസ്സിൽ രോഗബാധയെ തുടർന്നാണ് ഗോപിനാഥൻ വിടപറഞ്ഞത്.

കലാനിലയം രാഘവൻ ആശാനും കലാനിലയം ഗോപിനാഥന്റെ പത്നി കലാമണ്ഡലം പ്രഷീജയും ചേർന്ന് ദീപംതെളിയിക്കുന്നതോടെ പരിപാടിക്ക് തുടക്കമാകും. തുടർന്ന് സ്മൃതി സംഗമത്തിൽ ഗോപിനാഥന്റെ ഗുരുസ്ഥാനീയരും സഹപാഠികളും സഹപ്രവർത്തകരും ശിഷ്യരും സുഹൃത്തുക്കളും ഒത്തുചേരും.



വൈകീട്ട് നാലിനുള്ള അനുസ്മരണ സദസ്സ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ അദ്ധ്യക്ഷത വഹിക്കും. ആവണേങ്ങാട്ട് കളരി അഡ്വ. രഘുരാമ പണിക്കർ ഛായാചിത്രം അനാച്ഛാദനംചെയ്യും.



കുടുബാഗങ്ങൾ ഏർപ്പെടുത്തിയ ഗോപിനാഥം പുരസ്കാരം ഡോ. സദനം കൃഷ്ണൻകുട്ടി ആശാൻ കഥകളി യുവനടൻ കലാമണ്ഡലം ശിബി ചക്രവർത്തിക്ക് നല്കും. 10,001 രൂപയും അംഗവസ്ത്രവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ വർഷം സ്പോൺസർ ചെയ്തിരിക്കുന്നത് മന്ത്രി ആർ ബിന്ദുവാണ്.

എം മുരളീധരൻ അനുസ്മരണഭാഷണം നടത്തും. പ്രൊഫ സാവിത്രി ലക്ഷ്മണൻ യോഗത്തിൽ മുഖ്യാതിഥിയാകും. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ടി വി ചാർളി, രമേശൻ നമ്പീശൻ, അപ്പുക്കുട്ടൻ സ്വരലയം, ടി വേണുഗോപാൽ, മനേഷ് എം പണിക്കർ, സി വിനോദ് കൃഷ്ണൻ, കലാനിലയം മനോജ്, ക്ഷമ രാജ എന്നിവർ അനുസ്മരണം നടത്തും. പുരസ്കാരജേതാവ് കലാമണ്ഡലം ശിബി ചക്രവർത്തിയുടെ മറുവാക്ക് ഉണ്ടാകും.



തുടർന്ന് കുചേലവൃത്തം കഥകളി അരങ്ങേറും. വെള്ളിനേഴി ഹരിദാസ്, പിശപള്ളി രാജീവ്, കലാമണ്ഡലം മനോജ്, കലാമണ്ഡലം ചമ്പക്കര വിജയകുമാർ, കലാനിലയം രാജീവ്, കലാനിലയം സിനു, കലാനിലയം രതീഷ് കലാനിലയം ശ്രീജിത്ത്, കലാനിലയം വിഷ്ണു, മനേഷ് എം പണിക്കർ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page