കല്ലംകുന്ന് : വാൻഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പൊതു യോഗവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. വാൻ ഗാർഡ് ചെയർമാൻ ടി എസ് സജീവൻ അധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്ടർ നജീബ് അബ്ദുൽ മജീദ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. വേളൂക്കരഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ധനീഷ്, കാറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ മാലാന്ത്ര, ഡോ. കെ പി ജോർജ്, എൻ്റർപ്രണർ ഇൻസ്റ്റിറ്റ്യൂട്ട് അഹമ്മദാബാദ് ഫാക്കൽറ്റി ശിവൻ അമ്പാട്ട് എന്നിവർ ആശംസ പ്രസംഗം നടത്തി. ടി.ജി. ശങ്കരനാരായണൻ സ്വാഗതവും, തോമസ് കോലക്കണ്ണി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive