ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇരിങ്ങാലക്കുട ആർട്ട് ഓഫ് ലിവിംഗ് സെൻ്ററും ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി “യോഗ ശീലമാക്കൂ ലഹരിയെ അകറ്റൂ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
ഇരിങ്ങാലക്കുട ആർട്ട് ഓഫ് ലിവിങ്ങ് സെൻ്ററിലെ ജൈസ, പ്രസീത എന്നിവർ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനവും ലഹരിക്കെതിരെ ബോധവത്ക്കരണവും നൽകി തുടർന്ന് ലഹരിക്കെതിരെ വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി.
വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ സൂരജ് ശങ്കർ എൻ ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ, ആർട്ട് ഓഫ് ലിവിങ്ങ് പ്രതിനിധികളായ ജൈസ, പ്രസീത, ഒന്നാം വർഷ വിദ്യാർത്ഥി ശ്രീനന്ദ കെ രാജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive