സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ 22 ഞായറാഴ്‌ച വല്ലക്കുന്ന് സെന്റ് അൽഫോൻസ ചർച്ച് ഹാളിൽ

വല്ലക്കുന്ന് : ലയൺസ് ക്ലബ് ഓഫ് കല്ലേറ്റുംകരയും, വല്ലക്കുന്ന് സെന്റ് അൽഫോൻസ ചർച്ച് എ.കെ.സി.സി സംഘടനയും, ഐ ഫൌണ്ടേഷൻ ഹോസ്പിറ്റൽ പാലക്കാടും സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ 22 ഞായറാഴ്‌ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെ വല്ലക്കുന്ന് സെന്റ് അൽഫോൻസ ചർച്ച് ഹാളിൽ സംഘടിപ്പിക്കുന്നു. ക്യാമ്പിൽ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, രക്തപരിശോധന ഷുഗർ, കൊളസ്ട്രോൾ എന്നിവയുണ്ടാകും.

സെന്റ് അൽഫോൻസ ചർച്ച് വികാരി ഫാ. സിന്റോ ആലപ്പാട്ട് ക്യാമ്പ് ഉദ്ഘടാനം നിർവഹിക്കും. ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കല്ലേറ്റുംകര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജെക്‌സൻ വർഗ്ഗിസ്, സെക്രെട്ടറി സജി കോക്കാട്ട്, എ.കെ.സി.സി വല്ലക്കുന്ന് ചെയർമാൻ ബാബു ആന്റണി, സെക്രട്ടറി ജിക്‌സോ കോരേത്ത് എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page