സ്പെഷ്യൽ ഡ്രൈവിൽ പിടികൂടിയത് 17 പിടികിട്ടാപ്പുള്ളികളെ – 300 ഓളം സാമൂഹ്യ വിരുദ്ധരേയും ഗുണ്ടകളേയും പരിശോധിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് സ്റ്റേഷൻ പരിധികളിലെ സാമൂഹ്യ വിരുദ്ധരുടേയും ഗുണ്ടകളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും പിടികിട്ടാപ്പുള്ളികളേയും, വാറണ്ടു പ്രതികളേയും പിടികൂടുന്നതിനും ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്നതിനുമായി തൃശ്ശൂര്‍ റുറൽ ജില്ല പോലീസ് മേധാവി B കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ സ്പെഷല്‍ ഡ്രൈവ് നടത്തി.

ഇതിന്റെ ഭാഗമായി 300 ഓളം സാമൂഹ്യ വിരുദ്ധരേയും ഗുണ്ടകളേയും പരിശോധിച്ചു. ഈ പരിശോധനയില്‍ 20 പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു, പിടികിട്ടാപ്പുള്ളികളായ 17 പേരെയും, വാറണ്ട് പ്രതികളായ 113 പേരെയും പിടികൂടിയിട്ടുളളതും, 83 ഓളം ഗുണ്ടകളെ കരുതൽ തടങ്കലിൽ വെച്ചിരുന്നതുമാണ്. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന് 5 കേസ്സുകളും, നിയമ വിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വില്‍പ്പന നടത്തിയതിനും, ഉപയോഗിച്ചതിനുമായി 7 കേസ്സുകളും, മദ്യപിച്ച് വാഹനമോടിച്ചതിന് 1 കേസ്സും രജിസ്റ്റര്‍ ചെയ്തു.

സ്പെഷ്യൽ ഡ്രൈവിൽ പിടികൂടിയിട്ടുള്ള പിടികിട്ടാപുള്ളികൾ

1. രാജു വേലായുധൻ, തിരുത്തി ഹൗസ് , പൂലാനി ദേശം ,മേലൂർ വില്ലേജ് 2. അരുൺ സോമൻ, ,കൊക്കൻതറ ഹൗസ് , ചൗക്ക,എലിഞ്ഞിപ്ര ,3. ഷാജു , കുട്ടത്ര ഹൗസ് , ചെറുപ്പും കുന്ന്, പുല്ലൂർ ,4. മുഹമ്മദ് നാസർ , , പൊക്കാകിലത്‌ ഹൗസ്, വാടാനപ്പിള്ളി ,5. ജിഷ്ണു , കോണാട്ട് ഹൗസ് , ചക്കാട്ടിക്കുന്ന് ,6. ജെറിൻ , മുളക്കം പിള്ളി ഹൗസ് , എരവത്തൂർ 7. സുനിൽകുമാർ ,കൂട്ടാല ഹൗസ് ,അന്തിക്കാട് , 8. ബിന്ദു ജയൻ , ചേർക്കര, തണ്ടയാൻ വീട് , തൃപ്രയാർ 9. എബിൻ , , ചക്കാലക്കൽ ഹൗസ് മാപ്രാണം , 10.വിപിൻ , കൊമ്പത്ത് ഹൗസ് എടക്കുളം , മൻവാലശ്ശേരി ,11. അഖിൽ , , പോട്ടേക്കട്ട് ഹൌസ് , കൈപ്പമംഗലം ,12. ശരത് കുമാർ , , വടക്കുംകര ഹൗസ്, പൊറത്തുശ്ശേരി ,13. പ്രവീൺ , , കുന്നത്ത് പറമ്പിൽ ഹൗസ് , കുറുമ്പ ശ്ശേരി ,14. ദിനേശ് , കീഴ്പുള്ളി ഹൗസ്, ആലത്തൂർ,മുരിയാട് ,15. ജിക്സൺ കൊങ്കോത് ഹൗസ് , തുമ്പൂർ ,16. ജോസ് , ആലപ്പാട്ട് പൊന്നെക്കാരൻ ഹൗസ് ലാലൂർ 17. ഷജിത് , മുല്ലശ്ശേരി ഹൗസ്, ചെന്ത്രാപ്പിന്നി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page