ജനറൽ ആശുപത്രിക്ക് മംഗളപത്രം സമർപ്പിച്ച് ജെ.സി.ഐ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : ഗവ. ജനറൽ ആശുപത്രിക്ക് സംസ്ഥാന സർക്കാറിന്റെ കായ കൽപ്പ പുരസ്കാരവും പരിസ്ഥിതി സൗഹൃദ ആശുപത്രി പുരസ്കാരവും ലഭിച്ച് സംസ്ഥാനത്തെ ഏറ്റവും നല്ല ആശുപത്രിയായി ഉയർന്നതിൽ ഉള്ള ആദര സൂചകമായി ജെ.സി.ഐ. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് മംഗളപത്രം സമർപ്പിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് മംഗളപത്രം ഏറ്റുവാങ്ങി. ജെ.സി.ഐ. പ്രസിഡന്റ് ഡിബിൻ അമ്പൂക്കൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ പി.ടി. ജോർജ്, ജെ.സി.ഐ. സെക്രട്ടറി ഷിജു കണ്ടംകുളത്തി, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ലിഷോൺ ജോസ്, ജെ.സി.ഐ. വൈസ് പ്രസിഡന്റ് അജോ ജോൺ, ഷാന്റോ വിസ്മയ എന്നിവർ പ്രസംഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ശിവദാസ് ആദരവിന് നന്ദി പറഞ്ഞു ആശുപത്രി സ്റ്റാഫംഗങ്ങൾക്ക് മധുരം വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page