നാലമ്പല കെ.എസ്.ആർ.ടി.സി സർവ്വീസുകളുടെ ഫ്ലാഗ്ഗ് ഓഫ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു – ഇരിങ്ങാലക്കുടയിൽ നിന്നും 2 ബസ്സുകൾ ജൂലായ് 17 മുതൽ

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടന കാലത്ത് കെ.എസ്.ആർ.ടി.സി ഇരിങ്ങാലക്കുട യൂണിറ്റിൽ നിന്നും സർവീസ് നടത്തുന്ന രണ്ട് നാലമ്പല ബസ്സുകളുടെ ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു . കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

ജൂലായ് 17 മുതൽ ആരംഭിക്കുന്ന സർവീസുകൾ ദിവസവും രാവിലെ 6 മണിക്കും 6 30 നും ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് മാത്രമേ രണ്ടാമതെ ബസ് ക്രമീകരിക്കുന്നത്. നാലമ്പല യാത്രാ നിരക്ക് ഒരാൾക്ക് 340 രൂപയാണ്. മുൻകൂട്ടി താഴെ സൂചിപ്പിക്കുന്ന ഔദ്യാഗിക നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ് 9188933793, 9745888454, 9746741415.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ മുരളീ ഹരിതം , അഡ്വ. അജയകുമാർ, ബിന്ദു, രാഘവൻ മുളങ്ങാടൻ, കെ എസ് ആർ ടി സി ജീവനക്കാർ, ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page