ആനന്ദപുരം : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 15-ാം വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായുള്ള സെറിമോണിയൽ പരേഡ് ആനന്ദപുരം ശ്രീകൃഷ്‌ണ എച്ച്.എസ്.എസ് ൽ നടന്നു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു സെറിമോണിയൽ പരേഡ് സല്യൂട്ട് സ്വീകരിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി. ബി. കൃഷ്‌ണകുമാർ ഐ. പി. എസ് പതാക ഉയർത്തി. എസ്.പി.സി പദ്ധതി പുതിയതായി ആരംഭിച്ച സ്‌കൂളുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നിയമത്തെ സ്വമേധയാ അനുസരിക്കുകയും അച്ചടക്കത്തിൽ അധിഷ്‌ഠിതമായ പരിശീലനത്തിലൂടെ സമൂഹത്തിന് മുതൽക്കൂട്ടാകുന്നവിധം സാമൂഹ്യ പ്രതിബദ്ധതയുള്ളതും തിന്മകളിൽ നിന്നും അകന്ന് നിൽക്കുന്നതുമായ ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി ഇന്ന് ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച് കഴിഞ്ഞിട്ടുണ്ട്. 2010 ൽ തുടക്കംകുറിച്ച ഈ പദ്ധതി സംസ്ഥാനത്ത് 127 സ്‌കൂളിൽ നിന്നും ആയിരത്തിൽ കൂടുതൽ സ്‌കൂളിലേക്കുമായി വ്യാപിച്ചു കൊണ്ട് സജീവ പ്രവർത്തനം നടത്തി വരികയാണ്.
പുതിയതായി ശ്രീകൃഷ്ണ എച്ച്.എച്ച്.എസ്.എസ് ആനന്ദപുരം, സി.ജെ.എം.എ എച്ച്.എച്ച്.എസ്.എസ് വരന്തരപ്പിള്ളി, എൽ.എഫ്.സി.എച്ച്.എസ്.എസ് ഇരിങ്ങാലക്കുടാ എന്നീ സ്കൂളുകളിൽ ആരംഭിച്ച എസ്.പി.സി പദ്ധതിയുടെ ഉദ്ഘാടനവും അവർക്കുള്ള യൂണിഫോം വിതരണവും ചടങ്ങിൽ നടത്തി.
തൃശ്ശൂർ റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്, ജില്ലാ നോഡൽ ഓഫീസർ എസ്.പി.സി സിനോജ് ടി.എസ്, ചാലക്കുടി ഡി.വൈ.എസ്.പി ബിജുകുമാർ പി.സി. ഡി.വൈ.എസ്.പി, സ്പെഷ്യൽ ബ്രാഞ്ച് ബിജോയ് പി.ആർ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി, പുതുക്കാട് എസ്.ഐ പ്രദീപ്.എൻ , മുരിയാട് പഞ്ചായത്ത് വാർഡ് മെമ്പർ വൃന്ദാകുമാരി, വിദ്യാർത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ഇൻസ്ട്രക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

