നല്ല ജീവിതം എങ്ങനെ? വിദ്യാർത്ഥികൾക്കായി ജീവിത നൈപുണികളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്

ഇരിങ്ങാലക്കുട : ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ജീവിത നൈപുണികളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് – “നല്ല ജീവിതം എങ്ങനെ? ” സംഘടിപ്പിച്ചു.

നന്തിക്കര ഗവൺമെൻറ് സ്കൂളിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ രശ്മി ചന്ദ്രൻ സി ക്ലാസുകൾക്ക് നേതൃത്വം നൽകി. മുപ്പതോളം വിദ്യാർഥികൾ പങ്കെടുത്ത ക്ലാസിന് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലത ടീച്ചർ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ അധ്യാപകനായ ഷാജു മാസ്റ്റർ, വിദ്യാർത്ഥി പ്രതിനിധി ആരോമൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ജീവിതത്തില്‍ നേടിയെടുക്കേണ്ട നല്ല ശീലങ്ങളും നല്ല ശേഷികളും എന്തൊക്കെയാണെന്നും അത് നേടിയെടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും ക്ലാസ്സിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. ഗ്രൂപ്പ് പ്രവർത്തനങ്ങളും ചർച്ചകളും കൊണ്ട് ക്ലാസ്സ് സജീവമായിരുന്നു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഗ്രൂപ്പ് ലീഡർ അനയ് സുനിൽ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി നിവേദ്കൃഷ്ണ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page