സി ഐ എസ് സി ഇ കേരള റീജണൽ കരാട്ടെ മത്സരം മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമാപിച്ചു

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ സി ഐ എസ് സി ഇ കേരള റീജണൽ കരാട്ടെ മത്സരം മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമാപിച്ചു . കേരളത്തിലെ ആറ് സോണുകളിൽ നിന്നും അണ്ടർ 14,17,19 എന്നീ വിഭാഗത്തിലെ മുന്നൂറോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

സി.ഐ.എസ്.സി.ഇ കുട്ടികളുടെ പഠനത്തോടൊപ്പം കലാകായിക വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നുവെന്ന് മത്സരം ഉദ്ഘാടനം ചെയ്തു കൊണ്ട് എ എസ് ഐ എസ് സി കേരള റീജിയന്റെ സെക്രട്ടറിയും ട്രഷററും കെ ഇ സ്കൂൾ മാന്നാനം പ്രിൻസിപ്പാളുമായ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി പറഞ്ഞു.

നാഷണൽ എജുക്കേഷൻ പോളിസിയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് മികച്ച ബൗദ്ധികതലത്തോടൊപ്പം ശാരീരികവും മാനസികവുമായ സമഗ്ര വളർച്ചയ്ക്ക് സി ഐ എസ് സി ഇ പ്രാധാന്യം നൽകുന്നു എന്നും ആദ്ദേഹം പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധനീഷ് വിശിഷ്ടാതിഥിയായിരുന്നു. ഈസോൺ സ്പോർട്സ് കോഡിനേറ്ററും ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പാളുമായ ഫാ ജോയ് ആലപ്പാട്ട്, ഷാജി കൊട്ടാരത്തിൽ (മാച്ച് കമ്മീഷണർ ), റാം ദയാൽ പി ( കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ്) ലുത്തുഫ് റഹ്മാൻ ( ഐ സി ഇ ടി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ) ഐ സി എസ് ഇ സ്പോർട്സ് ഒബ്സർവർ സതീഷ് പിള്ള, സ്കൂൾ അഡ്മിനിസ്ട്രേറ്റർ അതുല്യ സുരേഷ്, പി ടി എ പ്രസിഡണ്ട് വിനോദ് മേനോൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ സ്വാഗതവും സ്കൂൾ ക്യാബിനറ്റ് മെമ്പർ കുമാരി ദേവപ്രിയ ബിജോയ് നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page