ഇരിങ്ങാലക്കുട : തീരപ്രദേശങ്ങൾ വൃത്തിയായും സുരക്ഷിതമായും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ സപ്റ്റംബർ 15 മുതൽ 20 വരെ തീരപ്രദേശ ശുചീകരണ വാരം ആചരിക്കുവാൻ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ദേശീയ കാര്യാലയത്തിൻ്റെ നിർദ്ദേശമനുസരിച്ച് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൽ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട ജില്ലാ അസ്സോസ്സിയേഷനിലേയും, കൊടുങ്ങല്ലൂർ ലോക്കൽ അസ്സോസിയേഷനിലേയും സ്കൗട്ട് ഗൈഡ് കുട്ടികളും, അധ്യാപകരും അഴീക്കോട് മുനക്കൽ കടപ്പുറം മുതൽ എറിയാട് വരെ കടൽ തീരം വൃത്തിയാക്കി.
പരിപാടിയുടെ ഉദ്ഘാടനം അഴിക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ. ബിജു ജോസ്. നിർവ്വഹിച്ചു. സ്കൗട്ട്സ് & ഗൈഡ്സ് അസി. ഡിസ്ട്രിക്ട് കമ്മീഷണർ പി.എ. സെയ്ദ് മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ അസ്സോസിയേഷൻ സെക്രട്ടറി ഡൊമനിക് പാറേക്കാട്ട് സ്വാഗതവും ലോക്കൽ അസ്സോസിയേഷൻ സെക്രട്ടറി ഭഗിലാൽ നന്ദിയും പറഞ്ഞു.
ഡിസ്ട്രിക്ട് ഓർഗനൈസിങ്ങ് കമ്മീഷണർ കെ.ജി. ജയപ്രകാശ് നേതൃത്വം നൽകിയ ശുചീകരണ യജ്ഞത്തിൽ കൊടുങ്ങല്ലൂർ ലോക്കൽ അസ്സോസ്സിയേഷനിലെ നൂറ്റി അമ്പത് സ്കൗട്ടുകളും ഗൈഡുകളും 9 അധ്യാപകരും പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

