പൂമംഗലം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന്

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന് 3 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. തമ്പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സംമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജ്ജുൻ പാണ്ട്യൻ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് അരിപ്പാലം സെന്ററിൽ നിന്നും താളമേളങ്ങളും വർണ്ണ കാവടികളും കലാരൂപങ്ങളും അണി നിരക്കുന്നു. വർണ്ണശഭളമായ ഘോഷയാത്രയും ഉദ്ഘാടന സമ്മേളനാനന്തരം ഒപ്പന, തിരുവാതിര, മാർഗ്ഗം കളി തുടങ്ങിയ ലാപരിപാടികളും തുടർന്ന് പ്രശസ്‌ത നാടൻ പാട്ട് സംഘം “തമ്പാട്ടി അവതരിപ്പിക്കുന്ന ഫോക്ക് ബാൻഡും ഉണ്ടായിരിക്കും.

1977 ലാണ് അവിഭക്ത പടിയൂർ പഞ്ചായത്ത് വിഭജിച്ച് പടിയൂർ, പൂമംഗലം എന്നീ രണ്ടു പഞ്ചായത്തുകൾ രൂപീകരിച്ചത്. തുടർന്ന്. ആഫീസ് അരിപ്പാലത്തുള്ള ഗ്രാമപഞ്ചായത്ത് വാടക പൂമംഗലം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം യശശരീരനായ ശ്രീ സി എ ജോർജ്ജ് മാസ്റ്റർ പ്രസിഡണ്ടായിരിക്കുമ്പോൾ നിലവിലുള്ള ഗ്രാമപഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്നിടത്ത് 7 സെന്റ് സ്ഥലം വാങ്ങി. 700 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള കെട്ടിടം നിർമ്മിക്കുകയും ആഫീസ് പ്രവർത്തനം അതിലേക്ക് മാറ്റുകയും ചെയ്തു.



ജനകീയാസൂത്രണവും കുടുംബശ്രീയും തൊഴിലുറപ്പു പദ്ധതിയുമൊക്കെ വന്നതോടെ ജീവനക്കാരുടെ എണ്ണവും എത്തിചേരുന്ന പൊതുജനങ്ങളുടെ എണ്ണവുമൊക്കെ വർദ്ധിക്കുകയുണ്ടായി. തീരെ സൌകര്യങ്ങളില്ലാത്ത ആഫീസ് കെട്ടിടം നമ്മുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിബന്ധമായി തുടരുകയായിരുന്നു.

7 സെൻ്റ് എന്ന സ്ഥലപരിമിതി മൂലം അവിടെ പുതിയ ആഫീസ് നിർമ്മാണവും പ്രായോഗികമായിരുന്നില്ല. ഈ സാഹചര്യത്തിൽ നിലവിലുള്ള കെട്ടിടത്തിൽ ചില കുട്ടിചേർക്കലുകളും അനുബന്ധ നിർമ്മാണങ്ങളുമൊക്കെ നടത്തി വീർപ്പു മുട്ടി കഴിയുകയായിരുന്നു. ജനസംഖ്യയിലുമൊക്കെ വിസ്ത‌ീർണ്ണത്തിലും വരുമാനത്തിലും സംസ്ഥാനത്തെ ഏറ്റവും ചെറി ചെറിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായ പൂമംഗലത്തെ സംബന്ധിച്ച് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് എളുപ്പമായിരുന്നില്ല.



സൌകര്യങ്ങളോടുകൂടിയ സ്വന്തമായ ആസ്ഥാന മന്ദിരമെന്ന നമ്മുടെ സ്വപ്നം അങ്ങനെ അനിശ്ചിതമായി നീണ്ടുപോകുന്നതിനിടക്കാണ് സ്ഥലം കണ്ടെത്തിയാൽ നിർമ്മാണത്തിന് കെട്ടിട ആവശ്യമായ ഫ്രണ്ട് അനുവദിക്കാമെന്ന് ഇരിങ്ങാലക്കുട എം.എൽ.എ യും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദു ഉറപ്പ് തരുന്നത്. തുടർന്ന് ഗ്രാമപഞ്ചായത്തിനു ലഭിച്ച അവാർഡ് തുക ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിൻ്റെ മദ്ധ്യഭാഗത്തായി നിലവിലുള്ള ആഫീസിൽ നിന്നും 400 മീറ്റർ മാത്രം മാറി പുതിയ കെട്ടിടത്തിനായുള്ള സ്ഥലം വാങ്ങുകയും മന്ത്രി ഡോ. ആർ. ബിന്ദു പ്രാദേശിക ആസ്‌തി വികസന ഫണ്ടിൽ നിന്നും 3 ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ ഉപയോഗിച്ച് 5600 ചതുരശ്ര അടിയിലധികം വിസ്‌തീർണ്ണവും അത്യാധുനിക സംവിധാനങ്ങളും വിപുലമായ പാർക്കിംഗ് സൌകര്യമുള്ള പുതിയ ആസ്ഥാന മന്ദിരം നിർമാണം പൂർത്തീകരിച്ചതെന്നു വാർത്ത സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. തമ്പി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page