ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന സമയം മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിച്ച കേസിൽ പ്രതിയായ അബ്ദുൽ കരീം 70 വയസ്സ് ചേപ്പുള്ളി ഹൗസ് മീനാക്ഷി പാലം ദേശം അഴീക്കോട് വില്ലേജ് കൊടുങ്ങല്ലൂർ എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ട് 6 കൊല്ലം തടവിനും 50,000 രൂപ പിഴയടക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോർട്ട് ജഡ്ജ് ജയ പ്രഭു ശിക്ഷ വിധിച്ചത്.
കൊടുങ്ങല്ലൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ K.S സൂരജ് കേസ് രജിസ്റ്റർ ചെയ്തു ഇൻസ്പെക്ടർ ബ്രിജുകുമാർ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ് അസിസ്റ്റ് ചെയ്തത് പ്രോസക്യൂഷൻ ഭാഗത്തുനിന് 15 ഓളം സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കി . പബ്ലിക് പ്രോസിക്യൂട്ടർമാരായി, സുരാജ് കെ, ലിജി മധു എന്നിവർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

