ഇരിങ്ങാലക്കുട : ‘ഓപ്പറേഷൻ ഗ്രേ ഹണ്ട്’ന്റെ ഭാഗമായി, ഒക്ടോബർ 23, 24 തീയതികളിൽ തൃശ്ശൂർ റൂറൽ ജില്ലാ പരിധിയിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ, കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ആകെ 187 പ്രതികളെ അറസ്റ്റ് ചെയ്തു വിവിധ കോടതികളിൽ ഹാജരാക്കി.
ഇതിൽ ജാമ്യമില്ലാ വാറണ്ടിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന 165 പ്രതികളും, കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ജാമ്യമില്ലാ വാറണ്ടുള്ള 19 പ്രതികളെയും, കോടതിയുടെ ശിക്ഷാവിധി അനുസരിക്കാതെ മുങ്ങി നടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള 3 പ്രതികളും ഉൾപ്പെടുന്നു. 3 പ്രതികൾ റിമാൻഡിലും ആയിട്ടുണ്ട്.
ചാലക്കുടി ഡി.വൈ.എസ്.പി ബിജുകുമാർ. പി.സി, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി രാജു.വി.കെ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു സി എൽ, ഇൻസ്പെക്ടർമാരായ ഷാജി.എം.കെ (മതിലകം), ബിജു.ആർ (കയ്പമംഗലം), ജിനേഷ് കെ ജെ (ഇരിങ്ങാലക്കുട), ഷാജൻ.എം.എസ് (ചേർപ്പ്) , ബൈജു.ഇ.ആർ (കാട്ടൂർ), സരിൻ.എ.എസ് (അന്തിക്കാട്), സജീവ്.എം.കെ (ചാലക്കുടി), ദാസ്.പി.കെ (കൊടകര), അനിൽകുമാർ.എ (വലപ്പാട്), അമൃതരംഗൻ (കൊരട്ടി), ഷൈജു.എൻ.ബി (വാടാനപ്പിള്ളി), കൃഷ്ണൻ.കെ (വെള്ളിക്കുളങ്ങര), മനോജ് എം കെ (വരന്തരപ്പിള്ളി), ആദംഖാൻ (പുതുക്കാട്), അരുൺ.ബി.കെ (കൊടുങ്ങല്ലൂർ), സജിൻ ശശി (മാള), ഷാജിമോൻ.ബി (ആളൂർ), എന്നിവരാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം നടത്തിയ OPERATION GREY HUNT സ്പെഷ്യൽ ഡ്രൈവിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


