സമേതം ചലച്ചിത്രാസ്വാദന ശിൽപ്പശാല ഒക്ടോബർ 4 ന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ

ഇരിങ്ങാലക്കുട : സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ , ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 4 ന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 4. 30 വരെ നടക്കുന്ന ശിൽപ്പശാലയിൽ നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള 130 ഓളം കുട്ടികൾ പങ്കെടുക്കും.

ചലച്ചിത്ര സംബന്ധിയായ ക്ലാസ്സുകൾ, തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം, സംവാദങ്ങൾ എന്നിവ ശിൽപ്പശാലയുടെ ഭാഗമായി നടക്കും. രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ജിതിൻ രാജ് ശില്പശാല ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page