ഇരിങ്ങാലക്കുട : എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് സ്ഥാപകനായ സി ആർ കേശവൻ വൈദ്യരുടെ പത്നി കാർത്ത്യായനി കേശവൻ വൈദ്യരുടെ 27-ാം സ്മൃതിദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, മതമൈത്രി നിലയത്തിൽ പ്രാർത്ഥനയോഗവും നടന്നു.
ഡോ. കെ ആർ രാജപ്പൻ, മുൻ ജില്ലാ ജഡ്ജി ഡോ. വി. വിജയകുമാർ, ഡോ. സി. കെ രവി, സി.കെ നളിനി, സി എൻ പുരുഷോത്തമൻ, പി കെ ഭരതൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
എസ്എൻഡിപി യോഗം കൺവീനർ പി കെ പ്രസന്നൻ, വൈദ്യരുടെ ബന്ധുമിത്രാദികൾ, എസ് എൻ ട്രസ്റ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, എസ് എൻ ലൈബ്രറി പ്രവർത്തകർ, തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിലും കാർത്ത്യായനി കേശവൻ വൈദ്യർ സ്മൃതിദിനം ആചരിച്ചു. ചടങ്ങിൽ ഡയറക്ടര്‍ ഡോ. സി.കെ രവി, ജനറല്‍ മാനേജ൪ ജനറല്‍ മാനേജ൪ ദീപക് പിള്ള, പി കെ ഭരത൯ മാസ്റ്റ൪, മാനേജര്‍ സജീവ് ടി.എസ്. എച്ച് ആ൪ മാനേജര്‍ ബിന്ദു മോഹ൯, രജനി സി. എ൯ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

