ആളൂർ : ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബെതലഹേം 2025 – 18മത് ബെതലഹേം ബൈബിൾ കൺവെൻഷൻ ആളൂർ ബി.എൽ.എം ധ്യാനകേന്ദ്രത്തിൽ ഡിസംബർ 11,12,13,14 വ്യാഴം. വെള്ളി, ശനി, ഞായർ തിയ്യതികളിൽ 4 pm മുതൽ 9 pm വരെ ഒരുക്കുന്നു. കൺവെൻഷൻ നയിക്കുന്നത് ഫാ. റാഫേൽ കോക്കാടൻ ഏൽ റൂഹ ധ്യാന ടീം കടലുണ്ടി കോഴിക്കോട് ആണ്.
ഡിസംബർ 13 തിയ്യതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പിതാവ് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുന്നു .
ഡയറക്ടർ ഫാ. ജെയ്‌സൺ പാറേക്കാട്ട്, കോഓർഡിനേറ്റർ ബ്രദർ ബാബു ഐസക് , സെക്രെട്ടറി ബ്രദർ ജിമ്മി വർഗീസ്സ്, ജോ.കൺവീനർ ബ്രദർ പോളി മകരപ്പിള്ളി, പബ്ലിസിറ്റി കൺവീനർ ബ്രദർ പോൾ കാവുങ്ങൽ, ഫിനാസ് കൺവീനർ ബ്രദർ ഡേവിസ് അയ്യംപ്പിള്ളി, സോൺ സർവീസ് ടീം 10 സബ്സോൺ സർവീസ് ടീമും ചേർന്ന് കൺവെൻഷൻ പ്രവർത്തനങ്ങൾ സജീവമാക്കി വരുന്നു.
റവ. ഫാ. ജോൺ പോൾ ഈയ്യന്നം നവചൈതന്യ ഡയറക്ടർ റവ.ഫാ. ജെയ്‌സൺ പാറേക്കാട്ട്, ഡയറക്ടർ കരിസ്മാറ്റിക് കൂട്ടായ്മ എന്നിവർ ചേർന്ന് കൊടിയേറ്റം നിർവഹിച്ചു.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോഓർഡിനേറ്റർ ബാബു ഐസക് , സെക്രെട്ടറി ജിമ്മി വർഗീസ്സ്, ജോ. കൺവീനർ പോളി മകരപ്പിള്ളി, പബ്ലിസിറ്റി കൺവീനർ പോൾ കാവുങ്ങൽ, ഫിനാസ് കൺവീനർ ഡേവിസ് അയ്യംപ്പിള്ളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

