കൂടൽമാണിക്യം നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 12 വരെ : സംഘാടക സമതി ചേർന്നു – കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ലഭിക്കേണ്ട തിയതി സെപ്റ്റംബർ 4

ഇരിങ്ങാലക്കുട : ഒക്ടോബർ 3 മുതൽ 12 വരെ ശ്രീ കൂടൽമാണിക്യം ദേവസ്വം സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സംഘടക സമതി വിളിച്ചു ചേർത്തു. കലാപരിപാടികൾ സമർപ്പണമായി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 4 ആണ്. വരും ദിവസങ്ങളിൽ ലഭിച്ച അപേക്ഷകൾ പരിശോധിക്കുമെന്നും പരിപാടികൾ നടത്തുവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു. വൈകിട്ട് 5 മണി മുതൽ രാത്രി 9:30 വരെയാണ് കിഴക്കേ നടയിൽ ഒരുക്കുന്ന വേദിയിൽ പരിപാടികൾ നടക്കുക.

കഴിഞ്ഞ വർഷം മുതലാണ് കൂടൽമാണിക്യം ദേവസ്വം നവരാത്രി ആഘോഷം നേരിട്ട് നടത്തുവാൻ ആരംഭിച്ചത്. കുറവുകൾ പരിഹരിച്ചു പരിപാടികൾ ആകർഷകമാക്കുമെന്ന് സംഘടകസമതി യോഗത്തിൽ പങ്കെടുത്ത ദേവസ്വം ഭരണ സമതി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ, ഡോ. മുരളി ഹരിതം, അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി എന്നിവർ പറഞ്ഞു.

കലാപരിപാടികൾ സമർപ്പണമായി അവതരിപ്പിക്കുന്നതിന് പങ്കെടുക്കുന്ന പരിപാടിയുടെ വിശദവിവരങ്ങൾ വ്യക്തമായ മേൽവിലാസത്തോട് കൂടി ഫോൺ നമ്പർ സഹിതം ‘അഡ്മിനിസ്‌ട്രേറ്റർ, കൂടൽമാണിക്യം ദേവസ്വം, ഇരിങ്ങാലക്കുട’ എന്ന വിലാസത്തിൽ തപാൽ മുഖേനയോ contact@Koodalmanikyam.com എന്നതിലേക്ക് മെയിൽ മുഖേനയോ അയക്കാവുന്നതാണ്.

അപേക്ഷകൾ 2024 സെപ്റ്റംബർ 4 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് ദേവസ്വം ഓഫീസിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9539220511, 9497561204 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page