കാട്ടൂർ : പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരലിയുടെ 20-ാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പ് സംഘടിപ്പിച്ച അനുസ്മരണയോഗം പ്രമുഖ സാംസ്കാരിക പ്രവർത്തകനും മികച്ച കലാ ആസ്വാദകനുമായ അനിയൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.
കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ,സാഹിത്യ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ച ജിഷജനാർദ്ദനൻ ,നവിൻ ജേക്കബ്ബ്, ഗീത എസ്സ് പടിയത്ത്, നോമി കൃഷ്ണ, ഇരിങ്ങാലക്കുട ബാബുരാജ് എന്നിവരെ ഉപഹാരം നൽകി അനുമോദിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.
കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്സ്. മനു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ. ബി. പവിത്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ജയ് ഹിന്ദ് രാജൻ, കെ. ദിനേശ് രാജ , വി . ആർ . ലിഷോയ്, സി.എഫ് റോയ്, സദു ഏങ്ങൂർ, റഷീദ് കാറളം, മുരളി നടയ്ക്കൽ, ശിവദാസൻ ചെമ്മണ്ട, ചന്ദ്രൻ കാട്ടൂർ, പഴുവിൽ ഗോപിനാഥ്, ഇരിങ്ങാലക്കുട ബാബുരാജ് അനിലൻ ചരുവിൽ എന്നിവർ സംസാരിച്ചു.
ഉപഹാരം സ്വീകരിച്ചവർ മറുപടി പ്രസംഗം നടത്തി. കെ. ദിനേശ് രാജയുടെ കഥകളി സംഗീതത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

