സോൾവെന്റ്റിന് മുന്നിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം, ബസ് വൈദ്യുതി പോസ്റ്റും തകർത്തു – ഇവിടം സ്ഥിരം അപകട മേഖലയാകുന്നതിൽ നാട്ടുകാർക്ക് ആശങ്ക

ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് റോഡ് പണി നടക്കുന്നതിനാൽ തൃശ്ശൂർ കൊടുങ്ങല്ലൂർ ബസുകൾ വഴിതിരിച്ചുവിടുന്ന എടക്കുളം മൂന്നുപീടിക റോഡ് സ്ഥിരം അപകട മേഖല ആകുന്നതിൽ നാട്ടുകാർക്ക് ആശങ്ക.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ഇരിങ്ങാലക്കുട മൂന്നുപീടിക റോഡിൽ സോൾവെന്റ്റിനു മുന്നിൽ കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു എം എസ് മേനോൻ ബസ് അതേ ദിശയിൽ പോകുകയായിരുന്നു സ്കൂട്ടറിൽ ഇടിക്കുകയും നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റും തകർത്തു . അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികനായ മധ്യവയസ്സിന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . KL 45 X 7231സുസുകി അക്സസ്സ് സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. പകടം നടന്നയുടൻ ബസ് ഡ്രൈവർ ഓടി രക്ഷപെട്ടു .

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതിനാൽ റോഡിന് കുറുകെ വൈദ്യുതി കമ്പികൾ പൊട്ടിവീണു അരമണിക്കൂറോളം ഇവിടെ ഗതാഗത തടസ്സം ഉണ്ടായി . വൈദ്യുതി വകുപ്പ് ജീവനക്കാരും ഇരിങ്ങാലക്കുട പോലീസും സംഭവ സ്ഥലത്ത് എത്തി.

ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന ലിമിറ്റസ്റ്റ് സ്റ്റോപ്പ് അടക്കമുള്ള ബസ്സുകൾ ഇതുവഴി അമിത വേഗതയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പലപ്പോഴും നാട്ടുകാർ ചോദ്യം ചെയ്യുമ്പോൾ ബസ് ജീവനക്കാരുമായി സംഘർഷത്തിൽ കലാശിക്കാറുണ്ട് .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page