ഇരിങ്ങാലക്കുട ഗവ. എൽ പി സ്‌കൂളിൻ്റെ 135-ാം വാർഷികവും അദ്ധ്യാപകരക്ഷാകർത്തൃദിനവും ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ പി സ്‌കൂളിൻ്റെ 135-ാം വാർഷികവും അദ്ധ്യാപകരക്ഷാകർത്തൃദിനവും ആഘോഷിച്ചു. നാടൻപാട്ട് കലാകാരൻ രാജേഷ് തംബുരു ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് സുനിൽകുമാർ സി കെ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ പ്ലസ്ടു പ്രിൻസിപ്പൽ ബിന്ദു പി ജോൺ, VHSE പ്രിൻസിപ്പൽ ഹേന, AEO സീനിയർ സുപ്രണ്ട് പ്രേംജി, BPC സത്യപാലൻ, ധന്യ ടീച്ചർ , സുധീഷ് V.S, അംഗന അർജുനൻ, അർച്ചന സജി, സ്‌കൂൾ ലീഡർ ആഞ്ജനേയ് തുടങ്ങിയവർ സംസാരിച്ചു.

സീനിയർ അസിസ്റ്റൻ്റ് നിത്യ ടി എൻ റിപ്പോർട്ട് അവതരിപ്പിച്ചു. UKG വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ നടന്നു. എൻഡോവ്മെൻ്റുകൾ, LSS, വിവിധ ഉപജില്ലാമേളകൾ, കിഡ്സ് ഫെസ്റ്റ്, അങ്കണവാടി ഫെസ്റ്റ്, പാരാഫെസ്റ്റ് , ക്ലാസ് ടോപ്പേഴ്സ് എന്നിവർക്കുള്ള പുരസ്കാരങ്ങൾ നൽകി.

ഹെഡ്മിസ്ട്രസ് അസീന പി ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനിത എസ് ആർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികൾ നടന്നു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page