തോമസ് ഉണ്ണിയാടൻ എം.എൽ.എ ക്ക് സ്വീകരണവും വിദ്യാർത്ഥികളെ ആദരിക്കലും സൗജന്യ പഠനോപകരണ വിതരണവും

എടതിരിഞ്ഞി : സൗഹൃദ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്യത്തിൽ എം.എൽ എ അഡ്വ. തോമസ് ഉണ്ണിയാടന് പൊന്നാട അണിയിച്ചു ബൊക്കെ നൽകിയും സ്വികരണം നൽകുകയും , കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ A+ ഉം ഉന്നത വിജയം കരസ്ഥമാക്കിയതടക്കം 7 വിദ്യാർത്ഥികളെ മൊമൻ്റോ നൽകിയും പൂച്ചെണ്ടും നൽകിയും ആദരിക്കുന്നതോടൊപ്പം 62 വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണം എം.എൽ എ നൽകുകയും ചെയ്തു.



സൗഹൃദ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് സജീന സിദ്ധീഖിൻ്റെ അദ്ധ്യക്ഷതയിൽ മുരിയങ്കാവിൽ സിദ്ധീഖിൻ്റെ വസതിയിൽ ആണ് യോഗം സംഘടിപ്പിച്ചത്. ട്രഷറർ നസീമ കബീർ സ്വാഗതം ആശംസിച്ചു. കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി ആമുഖ പ്രസംഗം നടത്തി. കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷാറ്റോ കുരിയൻ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.



പടിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ. ഐ. സിദ്ധാർത്ഥൻ,കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.യു. വേണുഗോപാൽ, വാർഡ് മെമ്പർ ലതിക ഉല്ലാസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഫിലിപ്പ് ഓളാട്ടു പുറം, സി യു . സി . സി . സെക്രട്ടറി ജാസ്മിൻ ഷിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.



cuc ഭാരവാഹികളായ ടി.കെ. റഫീഖ്,എ .എം അശോകൻ മുഹമ്മദ് കബീർ, എം. കെ. അബ്ദുൽ മജീദ്, അക്തർ . കെ . ഷൗക്കത്ത്, സിയ ഫാത്തിമ, നിയ ഫാത്തിമ, ഷക്കീർ ,ആദിബ ഷിഹാബ്, റിഫ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page