ഇരിങ്ങാലക്കുട : ഡൽഹിയിൽ നടക്കുന്ന സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച പ്രശസ്ത സിനിമാ നടൻ ടൊവീനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വസതിക്ക് മുമ്പിൽ യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധ സമരം പൊതു സമൂഹത്തിന് അപമാനകരമാണെന്ന് AIYF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി യുവജന വിരുദ്ധ നയങ്ങൾക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോപമാണ് രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നടക്കുന്നത്. സമൂഹിക സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ വിവിധ മേഖലയിലുള്ളവർ ഇതിനകം തന്നെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവജന വിദ്യാർത്ഥി സമരത്തെ കേന്ദ്ര ഭരണകൂടം നേരിട്ട രീതിയെ കുറിച്ച് നടൻ ടൊവീനോ തോമസ് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്ക് വെച്ചത്. തങ്ങൾക്കെതിരെ അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തി ശബ്ദമടപ്പിക്കുക എന്ന സംഘപരിവാർ നയമാണ് നടൻ ടൊവീനോക്കെതിരെയും നടത്തുന്നത്. തീർച്ചയായും ഇതിനെതിരെ പൊതു സമൂഹം രംഗത്ത് വരണമെന്നും സംഘപരിവാർ ഫാസിസത്തിനെതിരെയുള്ള പോരാട്ടം എ.ഐ.വൈ.എഫ് ശക്തമാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡണ്ട് ടി.വി. വിബിൻ, മണ്ഡലം സെക്രട്ടറി പി.എസ് ശ്യാംകുമാർ, പ്രസിഡണ്ട് എം.പി. വിഷ്ണുശങ്കർ എന്നിവർ സംസാരിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




