ടോവിനോയ്ക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ – അഭിപ്രായം പറഞ്ഞതുകൊണ്ട് കലാകാരനെ തെരുവിൽ കൈകാര്യം ചെയ്യാൻ യുവമോർച്ച ശ്രമിച്ചാൽ, യുവമോർച്ചയെ തെരുവിൽ കൈകാര്യം ചെയ്യുമെന്നും മുന്നറിയിപ്പ്

ഇരിങ്ങാലക്കുട : ഒരു അഭിപ്രായം പറഞ്ഞതുകൊണ്ട് കലാകാരനെ തെരുവിൽ കൈകാര്യം ചെയ്യാൻ യുവമോർച്ച തീരുമാനിച്ചാൽ, യുവമോർച്ചയെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന് ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ കേന്ദ്രസർക്കാർ നടത്തിയ അതിക്രമത്തിൽ അഭിപ്രായം പറഞ്ഞ നടൻ ടോവിനോ തോമസ്സിന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധത്തെ അപലപിക്കുന്നതായും ഡിവൈഎഫ്ഐ.



പ്രതിഷേധക്കാർക്ക് നേരെ നടന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിസംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡിവൈഎഫ്ഐ നേതാക്കൾ.



മോദി ഭരണം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ നൈറ്റ് മാർച്ച് ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി ധനുഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ കെ ഡി യദു ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ സ്വാഗതവും, ബ്ലോക്ക് ജോ സെക്രട്ടറി വിഷ്ണു പ്രഭാകരൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page