കല്ലേറ്റുംകര : ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് കാവ എന്ന സംഘടനയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘പേവിഷ വിമുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിന് പേവിഷ വിമുക്ത കേരളത്തിൻ്റെ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജേഷ് സി. ആർ. നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്ക് രസകരവും നർമം കലർന്നതുമായ ഭാഷയിൽ പേവിഷബാധയുടെ പ്രതിരോധം, മുൻകരുതലുകൾ, വളർത്തുമൃഗങ്ങളോടുള്ള സുരക്ഷിതമായ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം അറിവ് പകർന്നു. ഹെഡ്മാസ്റ്റർ അബ്ദുൽ ഹമീദ് സ്വാഗതം ആശംസിച്ചു. ആരോഗ്യ- ശുചിത്വ ക്ലബ് കൺവീനർ സ്മിത ജോൺസൺ ടീച്ചർ നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



