ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് റോഡിലെ ഡിവൈഡർ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുടയുടെ ഗതാഗത വികസനത്തിൽ നിർണായകമായ ഠാണാ – ചന്തക്കുന്ന് റോഡ് യാഥാർത്ഥ്യമാക്കിയത് മുൻ മന്ത്രി ഡോ. ആർ. ബിന്ദു എം.എൽ.എയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെയും ഇച്ഛാശക്തിയോടെയുള്ള ഇടപെടലിലൂടെയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വലിയ സാമ്പത്തിക ചെലവിൽ ഭൂമി ഏറ്റെടുത്തും ശാസ്ത്രീയമായ ആസൂത്രണത്തിലൂടെയും നടപ്പാക്കിയ പദ്ധതി പൂർത്തീകരണത്തോടടുക്കുമ്പോൾ ഡിവൈഡർ നിർമ്മാണം തടസ്സപ്പെടുന്നത് ജനങ്ങളുടെ യാത്രാസുരക്ഷയെ ബാധിക്കുന്നതാണ്.
കെ.എസ്.ടി.പി നിർദേശിച്ചിട്ടുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒഴിവാക്കിയുള്ള ഇടപെടലുകൾ റോഡിന്റെ അടിസ്ഥാന വികസന ലക്ഷ്യങ്ങളെ തന്നെ ദുർബലപ്പെടുത്തും. പൊതുജനങ്ങളുടെ സുരക്ഷയും നാടിന്റെ വികസന താൽപര്യവും മുൻനിർത്തി ഡിവൈഡർ നിർമ്മാണം യഥാവിധി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

