മുരിയാട് : വിദ്യാർഥികളിൽ നെൽകൃഷിയുടെ ആദ്യപാഠങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത്- കൃഷിഭവന്റെ നേതൃത്വത്തിൽ “പാഠം ഒന്ന്: പാടത്തേയ്ക്ക് – ഞാറ് നടീൽ ഉത്സവം” സംഘടിപ്പിച്ചു. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഹെയർ സെക്കന്ററി വിഭാഗം കുട്ടികൾ നടീൽ ഉത്സവത്തിൽ പങ്കെടുത്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ പി ടി എ പ്രസിഡന്റ് ധന്യ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചേപ്പാടം പാടശേഖരത്തിലെ മുതിർന്ന കർഷകനായ ചാക്കോയുടെ കൃഷിയിടത്തിലാണ് നടീൽ സംഘടിപ്പിച്ചത്. മുരിയാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ജോൺസൻ, കൃഷി ഓഫീസർ അഞ്ചു ബി രാജ്, ഭരണ സമിതി അംഗങ്ങളായ എ എസ് സുനിൽകുമാർ, അജീഷ് കുഞ്ഞൻ , ശശി ടി കെ, ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ലിയോ, സ്കൂൾ അധ്യാപകർ, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിന്ദു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
