കല്ലേറ്റുംകര : വീൽച്ചെയറിലില്ലാതെ യാത്രചെയ്യാനാകാത്ത ഭിന്നശേഷിക്കാരായ ശരത്തിന്റെയും അലി അൻവറിന്റെയും ട്രെയിൻ യാത്ര മോഹം സഫലമായതിന്റെ വാർത്താ പുറത്തുവന്നതോടെ പോർട്ടബിൾ റാമ്പ് സൗകര്യങ്ങൾ ഉൾപ്പെടെ കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷനെ ഭിന്നശേഷി സൗഹൃദ റെയിൽവെ സ്റ്റേഷനാക്കി മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാക്കുന്നു.
കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ഭിന്നശേഷി പുനരധിവാസ-പഠന സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (NIPMR – നിപ്മർ) സ്റ്റേഷനരികെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ചികിത്സയും പുനരധിവാസവും ഉൾപ്പടെ മസ്കുലാർ ഡിസ്ട്രോഫി, സെറിബ്രൽ പാൾസി പോലുള്ളവ ബാധിച്ച നിരവധി കുട്ടികൾക്ക് സമഗ്ര ചികിത്സയും തെറാപ്പികളും നൽകിവരുന്ന സ്ഥാപനമാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും ഇവിടെ ചികിത്സക്കായി പലരും എത്താറുണ്ട് .
ഇരിങ്ങാലക്കുടയെ ഭിന്നശേഷി സൗഹൃദ റെയിൽവെ സ്റ്റേഷനാക്കി മാറ്റണമെന്ന് കഴിഞ്ഞ പതിനഞ്ച് വർഷമായി ജനപ്രതിനിധികളോടും റെയിൽവെ ഉദ്യോഗസ്ഥരോടും ഇരിങ്ങാലക്കുട റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടുവരികയാണ്. ഇതിനിടയിലാണ്
കഴിഞ്ഞ ദിവസം നിപ്മറിലെ രണ്ട് വിദ്യാർത്ഥികൾക്ക് ട്രെയിനിൽ കയറണമെന്ന അവരുടെ ആഗ്രഹം സഫലീകരിക്കാൻ അവരുടെ സ്ഥാപന അധികൃതർക്ക് റെയിൽവെ സ്റ്റേഷനിലേയ്ക്ക് റാമ്പ് കൊണ്ടുവരേണ്ട ഒരു അവസ്ഥയുണ്ടായതാണ് ഇപ്പോൾ റാമ്പ് ഉൾപ്പെടെ ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷനെ ഭിന്നശേഷി സൗഹൃദമാക്കണമെന്ന വേണമെന്ന ആവശ്യം വീണ്ടും ശക്തിപ്പെടാനിടയായത്.
എറണാകുളം-ഗുരുവായൂർ പാസഞ്ചർ ഉൾപ്പടെ പല ട്രെയിനുകളിലും ഡിസെബിലിറ്റി കൊച്ചുകളുണ്ടെങ്കിലും ഇവ നിറുത്തുന്ന ഇരിങ്ങാലക്കുട സ്റ്റേഷനിൽ വീൽ ചെയർ ഉണ്ടെങ്കിലും റാമ്പ് സൗകര്യങ്ങൾ ഇല്ലാത്തതു പലപ്പോളും അസൗകര്യങ്ങൾ ഉണ്ടാക്കുന്നുണ്ട്.
വീൽചെയറുകളിൽ ഇരുന്നല്ലാതെ യാത്ര ചെയ്യാൻ പറ്റാത്തവർക്ക്, വീൽ ചെയറുകൾ ട്രെയിനിൽ കയറ്റുക എന്നത് വലിയ ഒരു കടമ്പയാണ്. റാമ്പ് ഇല്ലാത്ത സ്റ്റേഷനിൽ ഇതിനുവേണ്ടി ട്രയിൻ കൂടുതൽ സമയം നിർത്താൻ ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതിയില്ലാതെ സാധ്യമല്ല. രണ്ടാമത്തെ പ്ലാറ്റ്ഫോമിലേയ്ക്ക് വീൽ ചെയർ കൊണ്ടുവരാനുള്ള സൗകര്യവും ഇരിങ്ങാലക്കുട സ്റ്റേഷനിൽ വേണ്ടതുണ്ട്.
ജനപ്രതിനിധികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ടില്ലെങ്കിൽ റാമ്പുകൾ നിർമ്മിക്കാനുള്ള തുക കണ്ടെത്തുന്നതിനുവേണ്ടി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ച് സംഖ്യ സ്വരൂപിച്ച് റെയിൽവെ അധികൃതർക്ക് നൽകാനുള്ള ശ്രമത്തിലാണെന്ന് ഇരിങ്ങാലക്കുട റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുഭാഷ്. പി.സി. പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


