പുല്ലൂർ : റോഡിൽ കുഴിയെടുക്കാനായി കൊണ്ടുവന്ന വാഹനത്തിനു പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പുല്ലൂർ പുളിഞ്ചോട് എളന്തോളി സുകുമാരൻ മകൻ ഇ.എസ്. സുനിൽകുമാർ (52) ആണു മരിച്ചത്. വഴിയിൽ ഇട്ടിരുന്ന വാഹത്തിനു സമീപം റിഫ്ലക്റ്ററുകളോ മുന്നറിയിപ്പ് ബോർഡുകകളോ സ്ഥാപിച്ചിരുന്നില്ല. റോഡ് നിറയെ വെള്ളവും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കഴക്കൂട്ടം ആറ്റിൻകുഴിയിൽ സുനിൽകുമാർ നടത്തുന്ന എസ്ബി ഫുഡ് ഹോട്ടൽ പൂട്ടി വീട്ടിലേക്കു പോകുമ്പോഴാണ് സ്കൂട്ടർ ആറ്റിൻകുഴി പള്ളിനടയ്ക്കു സമീപം സുവിജ് പദ്ധതിയിൽ പൈപ്പിടാനായി എത്തിച്ച യന്ത്രത്തിൽ ഇടിച്ചുകയറിയത്. കഴക്കൂട്ടം അരശുംമൂട് ജനതാ ക്ലിനിക്കിനു സമീപം ഗോകുലത്തിൽ വാടകയ്ക്കു താമസികയായിരുന്നു. ഡിഷയാണ് ഭാര്യ. മക്കൾ: സിദ്ധി വിനായക്, സിദ്ധിർമൻ. ഞായറാഴ്ച രാവിലെ 10 മണിക്ക് പുല്ലൂർ സ്വവസതിയിൽ വച്ചു നടത്തുന്ന മരണാനന്തര കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്കാരം നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com