കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു

കാട്ടുങ്ങച്ചിറ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 വർഷത്തിൽ പ്ലസ് ടു എസ്എസ്എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും, സമൂഹത്തിൽ വ്യത്യസ്ത തലങ്ങളിൽ മികവ് പുലർത്തിയ വ്യക്തിത്വങ്ങളെ ആദരിക്കലും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ആദരണീയം 2023 എന്ന പേരിൽ സംഘടിപ്പിച്ചു.

കാട്ടുങ്ങച്ചിറ പി.ടി.ആർ മഹലിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും മാവച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഫാ. ജോയ് പീണിക്കപറമ്പിൽ, ക്രൊയേഷ്യയിൽ നടന്ന ഹാൻഡ് ബോൾ വേൾഡ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജനിൽ ജോൺ, നാഷണൽ ഹാൻഡ് ബോളിൽ കേരളത്തെ പ്രധിനിധികരിച്ച അൽസാബിത്ത്, കെഎസ്ഇബിയിൽ നിന്നും വിരമിച്ച മുൻകാല കോൺഗ്രസ് പ്രവർത്തകൻ സി എം സലിം എന്നിവരെ ആദരിച്ചു.


പ്രശസ്ത മേളപ്രമാണി രാജേഷ് വാര്യരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആദരണീയം 2023 മുൻ കെപിസിസി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ എം ആർ ഷാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റോ പെരുമ്പിള്ളി ഡിസിസി ജനറൽ സെക്രട്ടറി സോമൻ ചിറ്റത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാർളി നഗരസഭാ ചെയർപേഴ്സൺ സുജ സജീവ് കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ, മുൻ പഞ്ചായത്ത് അംഗം പി എ ഷഹീർ, കൗൺസിലർ ബിജു പോൾ, ബൂത്ത് പ്രസിഡണ്ട് വി പി ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page