ഇരിങ്ങാലക്കുട : നടനകൈരളിയിൽ 112-ാമത് നവരസസാധന ശിൽപ്പശാലയുടെ സമാപനം ആഘോഷത്തിന്റെ നാളുകളായി. വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ‘ഗോൾഡൻ പാമി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’-ൽ മുഖ്യകഥാ പാത്രത്തെ അവതരിപ്പിച്ച നടി കനി കുസൃതി നടനകൈരളിയിൽ വേണുജിയുടെ ശിഷ്യ ത്വത്തിൽ ‘നവരസസാധന’ വിദ്യാർത്ഥിയായിരുന്നു. നവരസസാധനയുടെ തുടക്കം മുതൽ പല പ്രാവശ്യം ഇവിടെ ശിൽപ്പശാലയിൽ അഭിനയപരിശീലനത്തിനായി എത്തിയിട്ടുണ്ട്.
ഈ ചിത്രത്തിലെ മറ്റൊരു നടൻ ഹ്യദുഹാരൂണും നവരസസാധന പരിശീലിക്കാൻ നടനകൈരളിയിലെത്തിയിരുന്നു. മറ്റൊരു സുപ്രധാന നേട്ടം നവരസസാധനയുടെ പ്രഥമ വിദ്യാർത്ഥിയായ കൂടിയാട്ടം കലാകാരി കപിലാ വേണു ഇപ്പോൾ ലോകപ്രശസ്‌ത കൊറിയോഗ്രാഫർ അക്രം ഖാന്റെ പുതിയ പ്രൊജക്‌ടിൽ ഇൻഡ്യയിലെ അപൂർവം നർത്തകികൾക്കൊപ്പം തിരഞ്ഞെടു ക്കപ്പെട്ട് ഇറ്റലിയിലെ ഓർസോലിനയിൽ കഠിനമായ പരിശീലനത്തിലാണ്. പാരീസിലാണ് ഈ നൃത്തം അരങ്ങേറുക. ഇൻഡ്യയുടെ നാനാഭാഗത്തു നിന്നും നടനകൈരളിയിൽ എത്തി യിട്ടുളള ഇരുപതംഗ സംഘം തങ്ങളുടെ കലാപരിപാടികൾ മേയ് 28-ന് അവതരിപ്പിക്കുന്നത് ഈ നേട്ടങ്ങൾ കൈവരിച്ചവർക്ക് സമർപ്പിച്ചു കൊണ്ടാണ്.
നടനകൈരളിയിൽ “നവരസോത്സവം” മെയ് 28 വൈകുന്നേരം 6 മണിക്ക്
വേണുജിയുടെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട നടനകൈരളിയിൽ സമാപിക്കുന്ന 112-ാമത് നവരസസാധന ശിൽപ്പശാലയുടെ ഭാഗമായിട്ടുള്ള ‘നവരസോത്സവം’ മെയ് 28-ന് വൈകുന്നേരം 6 മണിക്ക് നടനകൈരളിയുടെ അരങ്ങിൽ സംഘടിപ്പിക്കുന്നു.
പ്രാർത്ഥന എ. കൗശിക് (ഗോവ), സയാലി കുൽക്കർണി (പൂനെ), അനുഷ്‌കാ രാമനാഥൻ (മുംബൈ) എന്നിവർ ഭരതനാട്യവും സ്വപ്ന രാജേന്ദ്രകുമാർ (ബാംഗളൂരു), കാവ്യ ദീപക് (കേരള) എന്നിവർ മോഹിനിയാട്ടവും, സ്വാതി നാരായണൻ (കേരളം) കുച്ചുപ്പുഡിയും, ഡോ. മോണിക്ക ബെന്നി (കേരളം). അമൻ തിവാരി (മുംബൈ) എന്നിവർ സമാകാലിക നൃത്ത വും, അതിഫ് ഡാഗ്‌മാൻ (മുംബൈ), ഷൗമിക് ഡേ (കൊൽക്കത്ത), ശുഭാംഗി ഗെയ്ക്വാദ് (മുംബൈ) അഭിഷേക് ത്യാഗി (ഡൽഹി), ലോബ്സാങ് ജിംബ നോർബു (മുംബൈ), തുഷാർ മാത്യു (ബാംഗളൂരു). മനിഷ ഝാ (മുബൈ) എന്നിവർ ഏകാംഗ നാടകാഭിന യവും അവതരിപ്പിക്കുന്നു.