ഇരിങ്ങാലക്കുട : കൂടൽമാണിക്യം മൂന്നാം ഉത്സവ രാവിൽ സന്ധ്യ മുതൽ ക്ഷേത്രം കിഴക്കേനടയിൽ വെളിച്ചമില്ലായ്മ മൂലം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ ഐ.സി.എൽ വക അലങ്കാരപ്പന്തലും ദീപാലങ്കാരവും നടത്താൻ കരാർ എടുത്തവരുടെ ഭാഗത്ത് നിന്നാണ് വീഴ്ചയെങ്കിൽ കരാറുകാർക്കെതിരെ ശക്തമായ നടപടിക്ക് ദേവസ്വം തയ്യാറാകണം എന്ന് പ്രസ്താവനയിൽ യുവകലാസാഹിതി ആവശ്യപ്പെട്ടു
കൂടാതെ ഭക്തർക്കും ഉത്സവത്തിനും എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ സമാന്തരമായി വെളിച്ചമുണ്ടാകുന്നു എന്ന് ദേവസ്വം ഉറപ്പുവരുത്തണം എന്നും യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടു.
നല്ല തിരക്കുള്ള സമയത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നയിടത്ത് ചിലരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്ന പ്രവണതയും ഭക്തർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് യോഗം വിലയിരുത്തി.
പ്രസിഡണ്ട് കെ.കെ കൃഷ്ണാനന്ദ ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഡ്വ രാജേഷ് തമ്പാൻ, വി.എസ് വസന്തൻ, കെ.സി.ശിവരാമൻ, റഷീദ് കാറളം, പി.കെ സദാനന്ദൻ, വി.പി. അജിത് കുമാർ എന്നവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com