ഇരിങ്ങാലക്കുട : കോനിക്കൽ രാമനാരായണകുറിപ്പ് സ്മാരക ട്രസ്റ്റ് പുരസ്‌കാരം പ്രശസ്ത യുവ സോപാനസംഗീതം ഇടക്ക കലാകാരൻ സലീഷ് നനദുർഗ്ഗക്ക്. കോനിക്കൽ പള്ളം ഭഗവതി ക്ഷേത്രം ഉത്സവത്തിനോടനുബന്ധിച്ച് മെയ് 11 ന് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ വച്ചാണ് പുരസ്‌കാരം സമർപ്പണം.
25000 രൂപയും ഫലകവുമാണ് പുരസ്‌കാരം. വളരെ ചെറുപ്പം മുതൽ തന്നെ ക്ഷേത്രം കലകൾ അഥിതമായി പ്രവർത്തിച്ചുവരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ സലീഷ് നനദുർഗ്ഗ ലീല സദാനന്ദൻ ദമ്പതികളുടെ മകനാണ്. സോപാനസംഗീതത്തിൽ യു.ആർ.എഫ് ഏഷ്യൻ വേൾഡ് റിക്കോർഡ് നേടിയ സലീഷ് നനദുർഗ്ഗകേരളത്തിലും പുറത്തുമായി നിരവതി ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിപ്പിച്ചു വരുന്നു. നിത്യ അടിയന്തിരാമായി ആവാണങ്ങാട്ട് കളരി ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിലാണ് ഇപ്പോൾ അവതരിപ്പിച്ചു വരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive