കാറളം : വീട്ടിലെ ലൈബ്രറിയുടെ പേരിൽ നൽകുന്ന സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ച് സാംസ്കാരിക പ്രവർത്തകൻ. സാംസ്കാരിക പ്രവർത്തകൻ റഷീദ് കാറളം തൻ്റെ വീട്ടിലുള്ള ലൈബ്രറിയുടെ പേരിൽ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം
മൂന്നംഗ ജൂറി കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത നോവൽ, ചെറുകഥാ കൃതികൾക്ക് പുരസ്കാരം നൽകിക്കൊണ്ട് സാമൂഹിക സാംസ്കാരിക സാഹിത്യമേഖലയ്ക്ക് അഭിമാനമാവുകയാണ് ‘വീട്ടിലെ ലൈബ്രറി ‘. വിവിധ മേഖലകളിലായി നിരവധി സാഹിത്യപുരസ്കാരങ്ങൾ പൊതുവിൽ എവിടെയും നൽകിവരുന്നുണ്ട്. എന്നാൽ ‘വീട്ടിലെ ലൈബ്രറി ‘ പുരസ്കാരം എന്ന പുതുമയുള്ള ആശയത്തിലൂടെ എഴുത്തുകാരെ ആദരിക്കുന്നതും അവാർഡ് നൽകുന്നതും കേരളത്തിൽ സാമൂഹിക, സാംസ്കാരിക സാഹിത്യമേഖലയ്ക്ക് മാതൃകാപരമായ പ്രോത്സാഹനമാകുന്നതും ചരിത്രപരമായ ഒരു തുടക്കമാണ്.
വീട്ടിലെ ലൈബ്രറി നോവൽ സാഹിത്യ പുരസ്കാരം രണ്ടുകൃതികൾ പങ്കിട്ടു. പ്രൊഫ. വി.കെ.ലക്ഷ്മണൻ നായരുടെ ‘ലക്ഷം വീട്’, മംഗള കരാട്ടുപറമ്പിൽ എഴുതിയ ‘ദയ സമന്വയത്തിന്റെ പ്രവാചകൻ’. എന്നീ നോവലുകൾ. ചെറുകഥാ അവാർഡിന് രാധാകൃഷ്ണൻ വെട്ടത്തിന്റെ ‘അപരിചിതരുടെ കടൽ’ എന്ന കഥാസമാഹാരം തെരഞ്ഞെടുക്കപ്പെട്ടു. 5,000/ രൂപയും മെമന്റോയും സർട്ടിഫിക്കറ്റുമാണ് അവാർഡായി നൽകുന്നത്.
നോവൽ, ചെറുകഥ എന്നീ കൃതികളിൽ നിന്നും സ്പെഷൽ ജൂറി പുരസ്കാരത്തിന് എട്ടു പേരെ തെരഞ്ഞെടുത്തു. ദയ, കെ. വേണുഗോപാൽ, മിനി രാജേഷ്, മോഹനൻ വെള്ളൂപറമ്പിൽ, ദിലീപൻ പൊയ്യ ,ശ്രീജ വേണുഗോപാൽ, സുജാത സോമൻ, അഗസ്റ്റിൻ ഇ.ഡി. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവരെ മൊമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിക്കും എന്ന് റഷീദ് കാറളം അറിയിച്ചു.
ജൂൺ 29 ഞായറാഴ്ച്ച വീട്ടിലെ ലൈബ്രറി അങ്കണത്തിൽ വെച്ച് രാവിലെ 11 മണിക്ക് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു അവാർഡ് സമർപ്പണചടങ്ങ് ഉദ്ഘാടനം ചെയ്യും. കാറളം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് അദ്ധ്യക്ഷത വഹിക്കുന്ന വേദിയിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടും വയലാർ അവാർഡ് ജേതാവുമായ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തും
സാമൂഹ്യ സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. അനുബന്ധമായി നടക്കുന്ന കവിയരങ്ങ് കവി പി.എൻ.സുനിൽ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive