ഭിന്നശേഷി ലോട്ടറി കച്ചവടക്കാർക്ക് 5000 രൂപ സഹായം: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കുള്ള ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ അയ്യായിരം രൂപ വീതമുള്ള ധനസഹായമാണ് ഇവർക്ക് നൽകുന്നത് – മന്ത്രി അറിയിച്ചു.

നാൽപ്പതു ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്കാണ് ധനസഹായത്തിന് അർഹത. 2025ൽ ലോട്ടറി ഏജൻസി ഉള്ളവരായിരിക്കണം അപേക്ഷകർ. www.hpwc.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനായി വേണം അപേക്ഷിക്കാൻ. 2025 ജൂലൈ 10 വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.

വിശദവിവരങ്ങൾ www.hpwc.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. 0471 2347768, 94972 81896 എന്നീ ഫോൺ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും – മന്ത്രി ഡോ. ആർ.ബിന്ദു അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page