ഇരിങ്ങാലക്കുട : വിദ്യാഭ്യാസ രംഗത്ത് സമഗ്ര ശിക്ഷ കേരളക്ക് കേന്ദ്രം ഫണ്ട് നിഷേധിക്കുന്നതിന് എതിരെ കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ദീപാ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.
ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരത്തു നടന്ന ചടങ്ങിൽ ഉപജില്ല പ്രസിഡൻറ് വർഷ രാജേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി കെ.ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. കെ ആർ ടി എ പ്രതിനിധി സുജാത ആർ അഭിവാദ്യങ്ങൾ അർപ്പിച്ചു.ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ എസ് എസ് കെ യിലെ ജീവനക്കാരും കെ എസ് ടി എ അംഗങ്ങളും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive