എൻ.എസ്.എസ് ലഹരിവിരുദ്ധ ദിനാചരണം ശനിയാഴ്ച – മുകുന്ദപുരം താലൂക്കിലെ 145 കരയോഗങ്ങളിലും ബോധവല്ക്കരണ ക്ലാസ്സുകൾ

ഇരിങ്ങാലക്കുട : കേരളമെമ്പാടുമുള്ള ആറായിരത്തോളം എൻ.എസ്‌.എസ്.  കരയോഗങ്ങളിൽ  ശനിയാഴ്ച ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിൻെറ ഭാഗമായി മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കരയോഗത്തിൽ യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി നിർവഹിക്കും. യൂണിയൻ കമ്മിറ്റി അംഗം ആർ. ബാലകൃഷ്ണൻ ലഹരിവിരുദ്ധ അവബോധനം നടത്തും. യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ മുതിർന്ന പ്രവർത്തകരെ ആദരിക്കും. മേഖലാ പ്രതിനിധി രവി കണ്ണൂർ മുഖ്യപ്രഭാഷണം നടത്തും.



രാസലഹരിയുടെ ഉപയോഗം വ്യാപകമായ ഇക്കാലത്ത് അതിനെതിരെ നിരന്തരം പോരാട്ടം നടത്തേണ്ടത്  നായർ സർവീസ് സൊസൈറ്റിയുടെയും സാമൂഹ്യപ്രതിബദ്ധതയായതിനാലാണ് എല്ലാ കരയോഗങ്ങളിലും അന്ന് പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കാൻ ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ നിർദ്ദേശം നൽകിയിട്ടുള്ളത്. ലഹരിയുടെ നിരന്തര ഉപയോഗവും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളും ദുരന്തങ്ങളും നാം കാത്തുസൂക്ഷിച്ച നീതിബോധത്തിനും നമ്മെ നാമാക്കി നിലനിർത്തുന്ന സാംസ്കാരത്തിനും ഭൂഷണവുമല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.



എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥന്മാരും കൗൺസിലിംഗ് വിദഗ്ധരും ഡോക്ടർമാരും സൈക്കോളജിസ്റ്റുകളുമുൾപ്പടെയുള്ളവർ താലൂക്കിലെ 145 കരയോഗങ്ങളിലെയും ബോധവല്ക്കരണക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page