എ.ബി.വി.പി മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു

ഇരിങ്ങാലക്കുട : സർവകലാശാലകളിൽ സ്ഥിരം വിസി മാരെ നിയമിക്കുക, കേരളത്തിലെ ഗവണ്മെന്റ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരേ നിയമിക്കുക, സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് എ.ബി.വി.പി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ മാർച്ച് സങ്കടിപ്പിച്ചു. ആൽത്തറയ്ക്ക് സമീപം പോലീസ് മാർച്ച് തടഞ്ഞു.

എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ അശ്വതി മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. എ.ബി.വി.പി തൃശ്ശൂർ ജില്ല സെക്രട്ടറി കെ.എസ് യദുകൃഷ്ണൻ, സംസ്ഥാന സമിതി അംഗം വിഘ്‌നേശ്, ജില്ലാ സമിതി അംഗങ്ങളായ അരുൺ എം.ബി, സിദ്ധാർഥ്, അമൽ , ആനയ് കൃഷ്ണ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page