എടക്കുളം: എസ് എൻ ജി എസ് എസ് എൽ പി സ്കൂളിൽ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി. പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. മുഖ്യാതിഥിയായി റിട്ടയേർഡ് എ. ഇ. ഒ. ബാലകൃഷ്ണൻ അഞ്ചത്തു മാസ്റ്റർ സന്നിഹിതനായി. സ്തുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക സുധടീച്ചർക്കുള്ള സമാദരണം സ്കൂൾ മാനേജർ കെ വി ജിന രാജദാസൻ ഫോട്ടോ അനാച്ചാദനം ചെയ്തുകൊണ്ട് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ഡി. ബിന്ദു ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സിബി കുന്നപ്പശ്ശേരി ഉപഹാര സമർപ്പണം നടത്തി.
വിദ്യാർത്ഥികൾക്ക് അക്കാദമിക കലാ കായിക രംഗങ്ങളിലെ മികവിനുള്ള പ്രോത്സാഹന സമ്മാനങ്ങൾ എസ് എൻ ജി എസ് എസ് പ്രസിഡന്റ് ഷൈലനാഥൻ സി പി കൈമാറി. തുടർന്ന് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, പൂമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്, എസ് എൻ ജി എസ് എസ് യു പി സ്കൂൾ പ്രധാന അധ്യാപിക ദീപ ടീച്ചർ, എസ് എൻ ജി എസ് എസ് സെക്രട്ടറി രാജേഷ് എം ആർ, മുൻ മാനേജർ കെ കെ വത്സലൻ, വിപിൻ പാറമേക്കാട്ടിൽ, കെ കെ സേതുരാമൻ, ജയപ്രകാശ് സി പി, വിജയൻ കെ കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സുധ ടീച്ചർ മറുപടി പ്രസംഗം നടത്തി. സ്കൂൾ മാനേജർ കെ വി ജിനരാജദാസൻ സ്വാഗതവും പിടിഎ വൈസ് പ്രസിഡന്റ് ഉസ്മിതാ രാജേഷ് നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്ന് കലാവിരുന്ന്. പ്രശസ്ത മിമിക്രി സിനിമ താരം ബിജു ചാലക്കുടി&ടീം അവതരിപ്പിച്ച മ്യൂസിക് നൈറ്റ് കാണികൾക്ക് ഏറെ ആവേശകരം ആയിരുന്നു. സ്കൂളിന്റെ ശതാബ്ദിയായതിനാൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം ഒഎസ്എ പ്രസിഡണ്ട് ശ്രീ കെ എം രാജവർമ്മയുടെ അധ്യക്ഷതയിൽ മുൻ എംപി പ്രൊഫസർ സാവിത്രി ലക്ഷ്മണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒ എസ് എ സെക്രട്ടറി വേണു ഓടയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവവിദ്യാർത്ഥി ഡോക്ടർ ടി പീതാംബരൻ വിശിഷ്ടാതിഥിയും പ്രശസ്ത കവി ശ്രീ ബക്കർ മേത്തല മുഖ്യാതിഥിയായും പങ്കെടുത്തു. റിട്ടയർ ചെയ്ത അധ്യാപകരെ പൂർവ്വ വിദ്യാർത്ഥികളായ ജീവാനന്ദൻ, ശശി വെട്ടത്ത്ആദരിച്ചു. 80 വയസ്സ് തികഞ്ഞ പൂർവ വിദ്യാർത്ഥികളെ പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വാർഡ് മെമ്പർ സുനിൽ പട്ടിലപ്പുറം, പൂർവ വിദ്യാർത്ഥി ടിവി രവി എന്നിവർ ആദരിച്ചു. തുടർന്ന് സ്‌കൂൾ മാനേജർ കെ വി ജിനരാജദാസൻ, സുധ ടി ഡി, വിപിൻ പാറമേക്കാട്ടിൽ, കെ കെ സേതുരാമൻ, ജയപ്രകാശ് സി പി എന്നിവർ ആശംസകൾ അർപ്പിച്ചു. ശശി വെട്ടത്ത് സ്വാഗതവും, ഒ എസ് എ ട്രെഷറർ കെ കെ വിജയൻ നന്ദിയും പറഞ്ഞു.