പഴയ വാഹന രജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയ കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി ദ്രോഹ നടപടി പിൻവലിക്കുക – എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം

ഇരിങ്ങാലക്കുട : ഇരുപത് വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം മോട്ടോർ വാഹന മേഖലയെയും തൊഴിലാളികളെയും ദ്രോഹകരമായി ബാധിക്കുന്നതാണെന്നും , അത് ഉടൻ പിൻവലിക്കണമെന്നും പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ എ ഐ ടി യുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപെട്ടു.


ഓട്ടോറിക്ഷകൾക്ക് 800 രൂപ ഈടാക്കിയിരുന്നത് 5000 രൂപയാക്കി ഉയർത്തിയും 4 ചക്ര വാഹനങ്ങൾക്ക് 800 രൂപയിൽ നിന്ന് 10000 രൂപയും ആയാണ് നിരക്ക് വർധിച്ചിരിക്കുന്നത് ഈ മാസം 20 മുതൽ ഈ നിരക്ക് പ്രപല്യത്തിൽ വരുമെന്നാണ് സർക്കാർ ഉത്തരവിൽ സൂചിപ്പിച്ചത്, ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.


മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡൻ്റ് ടീ കെ സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് റഷീദ് കാറളം ദ്ധ്യക്ഷത വഹിച്ചു സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ. ഉദയപ്രകാശ്,ബാബു ചിങ്ങാരത്ത്, മോഹനൻ വലിയാട്ടിൽ, കെ വി.രാമകൃഷ്ണൻ, കെ എസ്. പ്രസാദ്,ധനേഷ് എന്നിവർ സംസാരിച്ചു.

പുതിയ മണ്ഡലം ഭാരവാഹികളായി വർദ്ധനൻ പുളിക്കൽ പ്രസിഡന്റ്, ധനേഷ് എൻ ഡി സെക്രട്ടറി, ബിനോയ് വി ടി. ട്രഷറർ എന്നിവരുൾപ്പെടെ 15 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page