ഓൺലൈനിൽ ലോൺ ശരിയാക്കി തരാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത പ്രതി റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : ഓൺലൈനിൽ ലോൺ ശരിയാക്കി തരാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത പ്രതി റിമാന്റിലേക്ക്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930 വിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

BLACK LINE ONLINE FINANCE എന്ന സ്ഥാപനം മുഖേന 2 ലക്ഷം രൂപയുടെ ലോൺ ശരിയാക്കി തരാമെന്ന് വ്യാജവാഗ്ദാനം നൽകി, എറിയാട് ചൂളക്കടവിൽ വീട്ടിൽ മുഹമ്മദ് റാഫി (55 വയസ്സ്) എന്നയാളിൽ നിന്ന് 2025 മാർച്ച് 15-ന് ഗൂഗിൾ പേ വഴി ലോണിന്റെ ആദ്യ രണ്ട് ഗഡുവായ 11,522 രൂപ വാങ്ങി, തുടർന്ന് ലോൺ തുകയും കൈപ്പറ്റിയ തുകയും തിരികെ നൽകാതെ പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ കോഴിക്കോട് പുതുപ്പാടി കല്ലടിക്കുന്നുമ്മൽ വീട്ടിൽ മുജീബ് (42) എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് കോഴിക്കോട് നിന്നുമാണ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ യും സംഘവുമാണ് പ്രതിയെ പിടികൂടിയത്

ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നേരിടുന്നവർ ഉടൻ 1930 നമ്പറിൽ വിളിക്കുകയോ www.cybercrime.gov.in പോർട്ടലിൽ പരാതി നൽകുകയോ ചെയ്യേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page