ഇരിങ്ങാലക്കുട : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ സ്കൂളുകളുടെ ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നഗരസഭയിലെ 40 വിദ്യാലയങ്ങളുടെയും ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് പ്രഖ്യാപന പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു.
എല്ലാ വിദ്യാലയങ്ങൾക്കും ഹരിത വിദ്യാലയം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ ആർ. ലേഖ, സി. എം.സാനി, നഗരസഭ ക്ലീൻ സിറ്റി മാനേജർ ബേബി. എസ്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്. എം. പി, ഹരിത കേരളം മിഷൻ ആർ പി .ശ്രീദ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive