കാട്ടൂർ : ഇരിഞ്ഞാലക്കുട എക്സ്സൈസ് റേഞ്ച് പരിധിയിലെ മികച്ച ലഹരി വിരുദ്ധ ക്ലബ് പ്രവർത്തനം കാഴ്ച വെച്ചതിനു പോംപേ സെൻറ് മേരീസ് വി.എച്ച്.എസ് സ്കൂൾ ആദരവ് ഏറ്റുവാങ്ങി. മികച്ച നേതൃത്വത്തിന് പ്രിൻസിപ്പൽ പ്രിയ കെ ബി, മികച്ച ലഹരി വിരുദ്ധ ക്ലബ് കൺവീനർ രശ്മി കെ എസ്, എന്നിവർ ആദരവിന് അർഹരായി
ഇരിങ്ങാലക്കുട നിയോജക മണ്ഡലം വിമുക്തി അഞ്ചാം ഘട്ട ഔട്ട് റീച്ച് പ്രോഗ്രാമിൽ വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആദരവ് സമർപ്പിച്ചു.
എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി മുരളിധരൻ, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മനു, ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി സി വർഗീസ്, വാർഡ് കൗൺസിലർ കെ എസ് പ്രസാദ് ഇൻസ്‌പെക്ടർമാരായ ജദീർ വി എം, പി ആർ. അനുകുമാർ, പ്രിവന്റീവ് ഓഫീസർ ടി കെ സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Kattoor Pompey St. Mary’s VHSS School honored for excellent anti-drug club activities
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

