ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച കേസിൽ ക്ഷേത്രം ശാന്തിക്കാരൻ റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2 പവൻ 7 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ ക്ഷേത്രത്തിൽ നിന്നും മോഷണം ചെയ്ത് ബാങ്കിൽ പണയം വച്ച സംഭവത്തിന് കൊരട്ടി പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ കണ്ണൂർ അഴീക്കോട് സ്വദേശി തേനായി വീട്ടിൽ അശ്വന്ത് 34 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയൽ ഹാജരാക്കും.



ക്ഷേത്രം പ്രസിഡന്റ്ന്റെ പരാതിയിലാണ് കേസെടുത്തത്. 2020 ഫെബ്രുവരി 2-ാം തിയ്യതിയാണ് പ്രതിയായ അശ്വന്ത് ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിക്ക് കയറിയത്. അന്ന് മുതൽ ക്ഷേത്രം കമ്മറ്റി പതിവ് പോലെ അശ്വന്തിനാണ് ശ്രീകേവിലിലെ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള സ്വർണ്ണാഭാരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ട് പാത്രങ്ങളുടെയും ചുമലത നൽകിയിരുന്നത്.



കമ്മറ്റി അംഗങ്ങൾക്ക് ശ്രീകോവിലിൽ ഉണ്ടായിരുന്ന സ്വർണ്ണ ആഭരണങ്ങൾ എല്ലാം അവിടെ തന്നെ ഇല്ല എന്ന് സംശയം വന്നതിനെ തുടർന്ന് അശ്വന്തിനോട് തിരുവാഭരണങ്ങൾ കാണിച്ച് തരാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാ കമ്മറ്റി അംഗങ്ങളും വന്നാൽ മാത്രമേ കാണിക്കാനാകൂ എന്ന് പറയുകയായിരുന്നു.

28-09-2025 തിയ്യതി രാവിലെ 09.30 മണിയോടെ എല്ലാ കമ്മറ്റി അംഗങ്ങളും ഭാരവാഹികളും കൂടി ക്ഷേത്രത്തിൽ വന്ന് തിരുവാഭരണങ്ങൾ എല്ലാം കാണിച്ച് തരാൻ ആവശ്യപ്പെട്ടപ്പോൾ തിരുവാഭരണങ്ങളിലെ കുറച്ച് സ്വർണ്ണാഭരണങ്ങൾ ചാലക്കുടിയിലെ ബാങ്കിൽ പണയം വെച്ചതായി അശ്വന്ത് അറിയിക്കുകയായിരുന്നു. തുടർന്ന് കമ്മറ്റി അംഗങ്ങളും ഭാരവാഹികളും ചേർന്ന് പരിശോധിച്ചതിലാണ് പത്ത് ഗ്രാം തൂക്കം വരുന്ന കാശ് മാല, ഏഴ് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വള, നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണത്തിന്റെ മണിമാല, സ്വർണ്ണത്തിന്റെ രണ്ട് കണ്ണുകൾ ആകെ ഒരു ഗ്രാം തൂക്കം വരുന്നത് , സ്വർണ്ണത്തിന്റെ നാല് പൊട്ടുകൾ ആകെ ഒരു ഗ്രാം തൂക്കം വരുന്നത് എന്നിവ ശ്രീകോവിലിൽ നിന്ന് നഷ്ടപ്പെട്ടതായി മനസിലാക്കിയിത്. തുടർന്ന് ശാന്തിക്കാരനായ അശ്വന്തിനെ കമ്മറ്റി അംഗങ്ങളും പരാതിക്കാരനും ചേർന്ന് കൊരട്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.



അശ്വന്ത് പാലാരിവട്ടം സ്റ്റേഷൻ പരിധിയിലെ വെണ്ണല മാതാരത്ത് ദേവി ക്ഷേത്രത്തിലെയും ഉദയംപേരൂർ സ്റ്റേഷൻ പരിധിയിലെ പുല്ലാട്ട്ക്കാവ് ക്ഷേത്രത്തിലെയും തിരുവാഭരണം മോഷ്ടിച്ചു പണയം വെച്ച കേസിലും അടക്കം 2 തട്ടിപ്പ് കേസിലെ പ്രതിയാണ്

കൊരട്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ അമൃത രംഗൻ, എസ്.ഐഔ മാരായ ഷാജു.ഒ.ജി, ജോയ് .കെ.എ, ജി.എ.എസ്.ഐ ഷിജോ, സി.പി.ഒ മാരായ ഷിജോ, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page