ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നിന്നും എംഡിഎംഐയുമായി പുതുപൊന്നാനി സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ്റ്റാൻഡ് പരിസരത്തു നിന്നും ബുധനാഴ്ച പുലർച്ചെ വിതരണത്തിന് എത്തിച്ച 110 ഗ്രാം എംഡിഎംഐയുമായി പുതുപൊന്നാനി സ്വദേശി ഫിറോസ് (31) പിടിയിൽ. 2024 ൽ കഞ്ചാവ് പരിശോധനയ്ക്കിടെ മലപ്പുറം എസ് ഐ യെ വാഹനമിടിപ്പിച്ച കേസിലും പിടികൊടുക്കാതെ രക്ഷപ്പെട്ടു നടക്കുകയായിരുന്നു ഫിറോസ്.

ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് താമസിക്കുകയാണെന്നാണ് പോലീസിനോട് പറയുന്നത് . മേഖലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘ കണ്ണിയാണ് ഇയാൾ എന്ന് പോലീസ് സംശയിക്കുന്നു .

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്

പോലീസ് സംഘത്തിൽ കാട്ടൂർ സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബിജു , അന്തിക്കാട് എസ് ഐ അഫ്സൽ എം , ഇരിങ്ങാലക്കുട അഡീഷണൽ എസ്ഐ മുഹമ്മദ് ബാഷി, ഇരിങ്ങാലക്കുട സീനിയർ സി.പി.ഓ രഞ്ജിത്ത് , സി.പി.ഓ സബിത്ത് സാബു, സുനിൽകുമാർ സി.എസ്, തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ് സി ആർ, പി പി ജയകൃഷ്ണൻ , സതീശൻ മണപ്പാട്ടിൽ, ഷൈൻ ടി ആർ , മൂസ പി എം, ലിജു ഐ ആർ, സൂരജ് വി ദേവ്, റെജി എ യു, ബിനു എം ജെ, ബിജു സി കെ , ഷിജോ തോമസ്, ശ്രീജിത്ത് എം വി, സൂരജ് സാഗർ , ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page