ഇരിങ്ങാലക്കുട : 3766-ാം നമ്പർ ആസാദ് റോഡ് എസ്.എൻ.ഡി.പി ശാഖായോഗത്തിൻ്റെ ആഭ്യമുഖ്യത്തിൽ 2024-2025 കാലഘട്ടത്തിലെ എസ്.എസ്.എൽ.സി, വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. യോഗത്തിൽ ഗുരുദേവ കുടുംബസദസ്സ് പ്രസിഡണ്ട് ചെറാക്കുളം രാമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം പ്രസിഡണ്ട് വിജയൻ എളയേടത്ത് അനുമോദനയോഗം ഉദ്‌ഘാടനം ചെയ്യുകയും SSLC അവാർഡ്ദാനവും നടത്തി.
പ്ലസ് ടു അവാർഡ് ദാനം സൗദാമിനി വട്ടപ്പറമ്പിൽ വിതരണം ചെയ്തു. തുടർന്ന് നടന്ന അനുമോദനങ്ങളും പുസ്തക വിതരണവും ശാഖായോഗം സെക്രട്ടറി വേണു തോട്ടുങ്ങൽ, വൈസ് പ്രസിഡണ്ട് കെ കെ ബാബു, വനിതാസംഘം പ്രവർത്തക മാലിനി പ്രേംകുമാർ, സെക്രട്ടറി ആഷ പ്രവീൺ, മൈക്രോ യുണിറ്റ് കൺവീനർ സൗമ്യ സന്തോഷ്, ജോയിന്റ് കൺവീനർ ബിന്ദു ഷാജു എന്നിവർ ചേർന്ന് വിതരണം ചെയ്തു. സെക്രട്ടറി വേണു തോട്ടുങ്ങൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ബാബു കൊടക്കാട്ടിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive