ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തനങ്ങളിലും കലാ-സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നിന്ന കണ്ടേങ്കാട്ടിൽ ഭരതൻ അനുസ്മരണ യോഗം നവംബർ16 ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് എസ്.എൻ ക്ലബ്ബിൽ സംഘടിപ്പിക്കുമെന്നു ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ എസ്.എൻ ക്ലബ് ഭാരവാഹികൾ അറിയിച്ചു.
അനുസ്മരണ യോഗം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എസ് എൻ ക്ലബ് പ്രസിഡന്റ് ആർ കെ ജയരാജ് അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, പ്രതിപക്ഷ നേതാക്കളായ കെ ആർ വിജയ, സന്തോഷ് ബോബൻ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. സി കെ ഗോപി, ദേവസ്വം മുൻ ചെയർമാൻ പ്രദീപ് മേനോൻ, എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം, എസ് എൻ ബി എസ് പ്രസിഡന്റ് കിഷോർ കുമാർ, ശാന്തി നികേതൻ സ്കൂൾ ചെയർമാൻ പി കെ പ്രസന്നൻ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.
ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ക്ലബ്ബിന്റെ സെക്രട്ടറി ആയിരിക്കെ അന്തരിച്ച ഭരതൻ കൂടൽമാണിക്യം ദേവസ്വം ബോർഡ് ഭരണസമിതി അംഗം, എടതിരിഞ്ഞി എച്ച് ഡി പി എസ് പ്രസിഡന്റ്, സമാജം സ്കൂൾ മാനേജർ, പോത്താനി കിഴക്കേപാടം നെല്ലുൽപാദക സമൂഹം ഭരണസമിതി അംഗം, കേരള പ്രവാസി സംഘം നേതാവ് തുടങ്ങിയ ബഹുമുഖ പ്രവർത്തനങ്ങളിൽ വ്യാപരിച്ചിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com